Friday, February 6, 2009

മറുപടി...



പ്രണയം ഊറുന്ന മധുരകണങ്ങള്‍ പോലെ എന്നില്‍ നിറയുന്നു നിന്‍ വാക്കുകള്‍ ...i luv u.....

പകല്‍ കിനാക്കളെ പോലും വര്‍ണശബളം ആക്കുന്നു നിന്നെ കുറിച്ചുള്ള വിചാരങ്ങള്‍
ഒരിക്കലുo വാടാത്ത വര്‍ണ പുഷ്പങ്ങള്‍ പോലെ ..
എന്നിലെന്നുo പരിമാണം വീശുന്നു നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ....
ഒരു മുല്ല പൂവിന്‍റെ നെര്‍മല്യവുമായി ...
പ്രഭ ചൊരിയുന്ന നിന്നില്‍ പ്രതീക്ഷയുടെ ഒരായിരം പൂച്ചെണ്ടുകള്‍ അര്‍പിക്കുന്നു......

--കിച്ചു--

കാത്തിരിപ്പ്‌...feel my love..



എനിക്ക് നിന്നോട് നന്ദി ഉണ്ട്. കാരണം നിറമുള്ള ഒത്തിരി സ്വപ്നങ്ങള്‍ നല്‍കിയതിനു (സക്ഷാത്കരിക്കപെടാത്തത് ആണെങ്കില്‍ പോലും) ചില്ലിട്ട എന്‍റെ മോഹങ്ങള്‍ക്ക് ചിറകു വച്ചു തന്നതിന് .മനസ്സില്‍ സ്നേഹത്തിന്‍റെ വെളിച്ചം പകര്‍ന്നതിനു .പിന്നെ ഓര്‍മകളുടെ ചെപ്പ് തുറന്നാല്‍ കരയാന്‍ ഒരിറ്റു കണ്ണുനീര്‍ നല്‍കിയതിനു.
എന്‍റെ മനസ്സില്‍ നിറയെ നീ നെയ്തു തന്ന സ്വപ്നങ്ങള്‍ ആയിരുന്നു. ഞാന്‍ കൊതിച്ചതും നിന്‍റെ സാന്ത്വനം മാത്രമായിരുന്നു .പക്ഷെ കാലചക്രം നിന്നെ എന്നില്‍ നിന്നും അകറ്റുകആണോ ...?ഇരുള്‍ മൂടിയ ജീവിതവീചിയില്‍ മുള്ളുകള്‍ ഉണ്ടെന്നുള്ള സത്യം ഞാന്‍ മനസിലാക്കിയില്ല ,ആ കൂര്‍ത്ത മുള്ളുകള്‍ തുളച്ചു ഇറങ്ങിയത്‌ എന്‍റെ ഹൃദയതിലെക്കാനെന്നു നീയും മനസിലാക്കിയില്ല ,നിനക്കതിനു കഴിഞ്ഞില്ല .ഒരു പക്ഷെ നിന്‍റെ ആശകള്‍കും സ്വപ്നങ്ങല്കും ഒത്ത് ഉയരാന്‍ എനിക്കായില്ല .എങ്കിലും നിന്‍റെ സന്തോഷങ്ങള്‍ ഞാന്‍ സഫലമാക്കിയിരുന്നില്ലേ ?? എന്നിട്ടും നീ എന്നെ വെറുക്കുക ആയിരുന്നല്ലോ ...?
ചെയ്ത തെറ്റുകള്‍ക്ക് മാപ്പില്ലെന്നറിയാം....
പക്ഷെ ...
ആ തെറ്റുകള്‍ക്ക് നീയും ഒരു നിമിത്തമായിരുന്നില്ലേ....??
ഇനി ,എന്‍റെ മൗനം അതാണ്‌ നീ ആഗ്രഹിക്കുന്നത് എങ്കില്‍ ...എന്‍റെ കണ്ണുനീര്‍ ...അതാണ്‌ നിന്‍റെ സന്തോഷമെങ്കില്‍...ആവാം ....അവയെല്ലാം ഇരു കൈകളും നീട്ടി ഞാന്‍ സ്വീകരിക്കാം ...കഴിഞ്ഞു പോയ കാലങ്ങളെയും നിമിഷങ്ങളേയും ശപിച്ചു കൊണ്ടല്ല ...മറിച്ച് ...ഒത്തിരി സന്തോഷത്തോടെ അതിലേറെ വേദനയോടെ കാരണം ...
നിന്‍റെ ഉയരച്ചകളും സന്തോഷങ്ങളും അതാണ്‌ എന്‍റെയും ആഗ്രഹം ...എങ്കിലും ഒന്നു നീ ഓര്‍ക്കുക ...ഒരു പ്രഭാതത്തില്‍ നീ എന്നിലേക്ക്‌ വച്ചു തന്ന ജീവിതം ഒരു നിമിഷം കൊണ്ട് നീ തന്നെ തിരിച്ചു എടുത്തപ്പോള്‍ ..നഷ്ടപെടുന്നത് എന്‍റെ ജീവിതമാണ്...എന്‍റെ മാത്രം ജീവിതം ...
എങ്കിലും നീ എന്നെ തേടി വരുമെന്ന പ്രതീക്ഷയോടെ ....ഒരിക്കലും നിനക്കെന്നെ മറക്കാനാവില്ലെന്നുള്ള വിശ്വാസത്തോടെ കാത്തിരിക്കുന്നു ...
ഒത്തിരി സ്നേഹത്തോടെ ...
--കിച്ചു--